Search Athmeeya Geethangal

453. ക്രിസ്തുനാഥനെനിക്കുള്ളവന്‍ ഞാനു 
Lyrics : T.K.S.
രീതി: യേശുവേ എന്‍ പ്രാണനായകാ
         
ക്രിസ്തുനാഥനെനിക്കുള്ളവന്‍ ഞാനുമവനുള്ളവനാം
തന്‍ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീര്‍ത്തു
തന്നോടൊത്തുവാസം ചെയ്തിടുവാന്‍
 
1   പ്രാര്‍ത്ഥന ചെവിക്കൊള്ളുവാന്‍ പ്രാപ്തനാണെനിക്കുള്ളവന്‍
    ഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-
    തുത്തരം തരുന്ന പ്രിയന്‍-
 
2   തന്‍മൊഴികള്‍ കേള്‍ക്കുകയാലെന്‍ മനം കുളിര്‍ക്കുകയാം
    തന്‍ കണ്‍മണിപോല്‍ കാത്തിടുന്നു നന്മയില്‍ നടത്തിടുന്നു
    കന്മഷമകറ്റിടുന്നു-
 
3   വീണ്ടെടുത്തു തന്‍ ചോരയാല്‍ വിണ്ണിലെത്തും നാള്‍വരെയും
     വീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തന്‍ മഹിമാസന്നിധിയില്‍
     നിര്‍ത്തുവാന്‍ കഴിവുള്ളവന്‍-                                     

 Download pdf
33906861 Hits    |    Powered by Revival IQ