Search Athmeeya Geethangal

61. ക്രിസ്തുനാമത്തിന്നനന്ത മംഗളം 
Lyrics : K.V.S
1   ക്രിസ്തുനാമത്തിന്നനന്തമംഗളം ദിവസ്ഥരേ!
     നിസ്ത്രപം ശിരസ്സണച്ചു സന്നമിപ്പിന്‍ തല്‍പ്പദേ
 
2   രാജയോഗ്യമായ പൊല്‍ക്കിരീടമേകി രാജനെ
     സാദരമലങ്കരിച്ചു വീണു വന്ദിച്ചീടുവിന്‍
 
3   യിസ്രയേല്‍ പ്രഭുക്കളേ ഭവത്സഹായ മൂര്‍ത്തിയെ
     വിദ്രുതം കിരീടമേകി വാഴ്ത്തുവിന്‍ വണങ്ങുവിന്‍!
 
4   കയ്പ്പുകാടി വിസ്മരിച്ചിടാഞ്ഞ ഭക്തഭൃത്യനെ
     ശുദ്ധിമത്സമാജമേ, കിരീടമേകി വാഴ്ത്തുവിന്‍
 
5   വിശ്വവംശപുഷ്കരസ്ഥ താരസഞ്ചയങ്ങളെ
     വിശ്വവന്ദിതന്നു പൊല്‍ക്കിരീടമേകി വാഴ്ത്തുവിന്‍         
 
K.V.S

 Download pdf
33906817 Hits    |    Powered by Revival IQ