Search Athmeeya Geethangal

144. ക്രിസ്തു നമ്മുടെ നേതാവു 
Lyrics : M.E.C.
ക്രിസ്തു നമ്മുടെ നേതാവു വീണു കുമ്പിടാം
മൃത്യുവെ വെന്ന ജേതാവു വീണ്ടും വന്നിടും
 
1   ബേതലഹേമില്‍ ജാതനായ് നമ്മി-
     ലാരെയും പോലെയായതിനാലെ
     നാള്‍തോറും നമ്മുടെ ഭാരം ചുമക്കും
     നല്ല സ്നേഹിതനാം എന്നുമേശു-
 
2   പാപം വഹിച്ചു പാടു സഹിച്ചു
     ക്രൂശില്‍ മരിച്ചു വിജയം വരിച്ചു
     താനേ ഉയിര്‍ത്തു സാത്താനെ തകര്‍ത്തു
     വാഴുന്നുന്നതത്തില്‍ ഇന്നെന്നേശു-
 
3   മന്നവന്‍ വന്നാലന്നവനൊന്നായ്
     കണ്ണുനീര്‍ തോര്‍ന്നാനന്ദമായ് നന്നായ്
     തന്‍മക്കള്‍ ചേര്‍ന്നാലസ്യങ്ങള്‍ തീര്‍ന്നാ-
     മോദമായ് വാഴും നാം എന്നുമെന്നും-
 
4   എന്നും സ്തുതിക്കാം വീണു നമിക്കാം
     ജേ ജേ ജയ കാഹളങ്ങള്‍ മുഴക്കാം
     നമ്മുടെ നേതാവു നിത്യം ജയിക്ക
     ആമേന്‍ ഹല്ലേലുയ്യാ-ഹല്ലേലുയ്യാ-

 Download pdf
33906831 Hits    |    Powered by Revival IQ