Search Athmeeya Geethangal

484. ഭീരുവായിടാ ഞാന്‍ സാ 
Lyrics : E.I.J
1   ഭീരുവായിടാ ഞാന്‍ സാധുവെങ്കിലും
    ക്ഷീണിക്കാ വിഷാദം മൂലം ലേശവും
    ക്രിസ്തനെന്‍ സഹായം നിത്യമെന്‍ ബലം
    നിസ്തുല പ്രവാഹം തന്‍ പ്രേമവും കൃപയും
         
          വന്‍കൃപകളാല്‍ വന്‍കൃപകളാല്‍
         എന്‍ നാഥനിതുവരെയും പുലര്‍ത്തിയാശ്ചര്യമായ്
 
2   പക്ഷികള്‍ക്കു ഭക്ഷ്യം നല്‍കിടുന്നവന്‍
    സസ്യങ്ങള്‍ക്കതുല്യ ശോഭയേകുന്നോന്‍
    സര്‍വ്വം ചന്തമായ് നിയന്ത്രിക്കുന്നവന്‍
    തന്നെയെന്‍റെ നാഥന്‍ സത്യേക സംരക്ഷകന്‍-
 
3   എന്‍ കേരീതുവാസം രമ്യമാക്കുവാന്‍
    നല്‍കും നിഷ്പ്രയാസം സര്‍വ്വം ഭംഗിയായ്
    ഏലിയാവിന്‍ ദൈവം നിത്യശക്തനായ്
    വാഴുന്നിന്നുമേവം കാരുണ്യസമ്പൂര്‍ണ്ണനായ്-

 Download pdf
33906920 Hits    |    Powered by Revival IQ