Search Athmeeya Geethangal

648. ക്രിസ്തീയ ജീവിതം സൗഭാഗ്യ 
Lyrics : P.M.T
ക്രിസ്തീയ ജീവിതം സൗഭാഗ്യജീവിതം
കര്‍ത്താവിന്‍ കുഞ്ഞുങ്ങള്‍ക്കാനന്ദദായകം   
കഷ്ടങ്ങള്‍ വന്നാലും നഷ്ടങ്ങള്‍ വന്നാലും
ക്രിസ്തേശു നായകന്‍ കൂട്ടാളിയാണേ-
 
1   ലോകത്തിന്‍ താങ്ങുകള്‍ നീങ്ങിപ്പോയിടുമ്പോള്‍
     ലോകക്കാരെല്ലാരും കൈവെടിഞ്ഞിടുമ്പോള്‍
     സ്വന്ത സഹോദരര്‍ തള്ളിക്കളയുമ്പോള്‍
     യൗസേപ്പിന്‍ ദൈവമെന്‍ കൂട്ടാളിയാണേ-
 
2   അന്ധകാരം ഭൂവില്‍ വ്യാപരിച്ചിടുമ്പോള്‍
     രാജാക്കള്‍ നേതാക്കള്‍ ശത്രുക്കളാകുമ്പോള്‍
     അഗ്നികുണ്ഡത്തിലും സിംഹക്കുഴിയിലും
     ദാനിയേലിന്‍ ദൈവമെന്‍ കൂട്ടാളിയാണേ-
 
3   ഇത്ര നല്ലിടയന്‍ ഉത്തമ സ്നേഹിതന്‍
     നിത്യനാം രാജാവെന്‍ കൂട്ടാളിയായാല്‍
     എന്തിനീ ഭാരങ്ങള്‍ എന്തിനീ വ്യാകുലം
     കര്‍ത്താവിന്‍ കുഞ്ഞങ്ങള്‍ പാട്ടുപാടും-
 
4   കാഹള ശബ്ദങ്ങള്‍ കേട്ടീടാന്‍ നേരമായ്
     കഷ്ടങ്ങള്‍ ഏറ്റ എന്‍പ്രിയനെ കാണാറായ്
     എന്നു നീ വന്നിടും എപ്പോള്‍ നീ വന്നിടും
     എത്രനാള്‍ നോക്കി ഞാന്‍ പാര്‍ക്കേണം പ്രിയനെ-

 Download pdf
33907134 Hits    |    Powered by Revival IQ