Search Athmeeya Geethangal

685. ക്രിസ്തീയ ജീവിതമെന്താനന്ദം 
Lyrics : G.P
രീതി: ക്രിസ്തേശു നാഥന്‍റെ പാദ
 
1   ക്രിസ്തീയ ജീവിതമെന്താനന്ദം തന്നിടുന്ന
     ഉത്തമ ജീവിതമേ-ഉലകില്‍ ക്രിസ്തീയ ജീവിതമേ
     നിസ്തുല്യമഹത്വത്തിന്‍ പ്രത്യാശ നല്‍കിടുന്ന
     ഭക്തരിന്‍ ജീവിതമേ പരിശുദ്ധരിന്‍ ജീവിതമേ-
 
2   ലോകം പകച്ചെന്നാലും സ്നേഹിതര്‍ പഴിച്ചാലും
     ദേഹം ക്ഷയിച്ചാലും -മമ ദേഹം ക്ഷയിച്ചാലും
     മോക്ഷത്തിലെനിക്കുള്ള നിക്ഷേപമോര്‍ത്തിടുമ്പോള്‍
     സന്തോഷം സന്തോഷം ബഹുസന്തോഷം-സന്തോഷം
 
3   ഖേദം നിറഞ്ഞിടുന്ന വേളയില്‍ പാടിടുവാന്‍
     ഗീതങ്ങള്‍ നല്‍കിടുന്നു-പാടാന്‍ ഗീതങ്ങള്‍ നല്‍കിടുന്നു
     മാറാത്ത വാഗ്ദത്തങ്ങളോരോന്നും ഓര്‍ത്തിടുമ്പോള്‍
     ആമയം നീങ്ങിടുന്നു-ഹൃദി ആനന്ദം നേടിടുന്നു
 
4   ശത്രു അരികിലുണ്ട് എങ്കിലും ഭയമില്ല
     കര്‍ത്താവിന്‍ കൈകളില്‍ ഞാന്‍ എന്‍റെ കര്‍ത്താവിന്‍ കൈകളില്‍ ഞാന്‍
     തന്‍ കൈയില്‍നിന്നു പിടിച്ചാരാലും വേര്‍പിരിക്കാന്‍
     സാധിക്കയില്ലല്ലോ-ശത്രു നാണിച്ചുപോമല്ലോ-

 Download pdf
33907253 Hits    |    Powered by Revival IQ