Search Athmeeya Geethangal

909. ക്രിസ്തന്‍ ഭക്തരായുള്ളോരേ! തമ്മില്‍  
Lyrics : V.N.
1   ക്രിസ്തന്‍ ഭക്തരായുള്ളോരേ! തമ്മില്‍ തമ്മില്‍ സ്നേഹിപ്പിന്‍
     തന്‍പ്രധാനമാം പ്രമാണം ഇതത്രേ എന്നോര്‍ക്കുവിന്‍
         
          നാമന്യോന്യം സ്നേഹിക്കുക ക്രിസ്തന്‍ ശിഷ്യരായോരേ!
          നാള്‍ക്കുനാള്‍ നാം ജ്വലിപ്പിക്ക വിശുദ്ധസ്നേഹാഗ്നിയെ
 
2   കേടില്ലാത്ത വിത്തിനാലെ പുതുതായി ജനിച്ചോര്‍
     ലോകമോഹം ദൈവദ്രോഹം ഇവയില്‍നിന്നൊഴിഞ്ഞോര്‍-
 
3   ഏക താതന്‍ ഏക നാഥന്‍ ഏകാത്മാവു നമുക്കു
     ഏകയാശ ഏകമേശ ക്രിസ്തുവിന്‍ അംഗങ്ങള്‍ക്കു-
 
4   സ്വര്‍ണ്ണം വര്‍ണ്ണം എന്ന ഭേദം നീങ്ങി ക്രൂശിന്‍ രക്തത്താല്‍
     നാമെല്ലാരും പുത്രന്മാരും പുത്രിമാരും ആത്മാവാല്‍-
 
5   പുത്രന്‍ വന്നു രക്ഷ തന്നു ഏവര്‍ക്കും സൗജന്യമായ്
     വേറെ ഒന്നും ഇല്ല ഇന്നും നമുക്കു പ്രശംസയ്ക്കായ്-
 
6   സത്യഭക്തി സ്നേഹഭക്തിയാലെ ശോഭിച്ചീടണം
     ഇല്ലയെങ്കില്‍ ദൈവമുമ്പില്‍ സകലവും നിഷ്ഫലം-
 
7   സ്നേഹജ്വാല കൃപയാലെ ജ്വലിച്ചിടും ഹൃദയേ
     കാഠിന്യങ്ങള്‍ മാലിന്യങ്ങള്‍ വെന്തുപോകുന്നുടനെ-
 
8   സ്നേഹജീവന്‍ ദൈവജീവന്‍ ദൈവം സ്നേഹം തന്നെയാം
     സ്നേഹിക്കില്‍ നാം ദൈവത്തിനും താന്‍ നമുക്കും പാര്‍പ്പിടം-
 
9   സ്നേഹജീവന്‍ സ്വര്‍ഗ്ഗജീവന്‍ സ്വര്‍ഗ്ഗം എല്ലാം സ്നേഹമാം
     അങ്ങെന്നേക്കും പൂര്‍ണ്ണമാകും ദിവ്യസ്നേഹബന്ധനം-

 Download pdf
33906813 Hits    |    Powered by Revival IQ