Search Athmeeya Geethangal

883. കൃപാകടലേ കനിയേണമേ 
Lyrics : K.V.I
1   കൃപാകടലേ കനിയേണമേ വരുന്നു ദാസന്‍ തിരുസവിധേ
     മനമേറ്റം കലങ്ങുന്നേ ദിനംതോറും വിനകളാലെ
 
2   മരുഭൂമിയില്‍ ചൂടുവെയിലും കൊടുങ്കാറ്റും പെരുകിടുന്നേ
     അണയുവാനായ് തണല്‍ നീയല്ലോ അണയുന്നു ഞാന്‍ തിരുസവിധെ
 
3   ഗമനവുമെന്‍ ആഗമനവും അറിയുന്നോനാം കരുണാനിധേ
     അണയുന്നു ഞാന്‍ തവപാദത്തില്‍ ചൊരിക കൃപ പെരുംമാരിപോല്‍

 Download pdf
33907331 Hits    |    Powered by Revival IQ