1212. കൃപാനിധേ എന്നേശുവേ സ്നേഹത്തില്‍
Lyrics : C.J.കൃപാനിധേ എന്നേശുവേ സ്നേഹത്തില്‍ സമ്പന്നനേ
വീണു വണങ്ങി ഉള്ളം ഉരുകി ഞാന്‍ കേഴും മൊഴി കേള്‍ക്കണേ
1 നിത്യമെനിക്കായ് പക്ഷവാദം ചെയ്യുന്ന ദൈവാത്മജാ-
നിത്യപിതാവിന് മുന്‍ കുറ്റം തുലച്ചെന്നെ മുറ്റും നിറുത്തേണമേ-
2 ബന്ധുമിത്രാദി ജനങ്ങള്‍ സ്നേഹപാത്രങ്ങളെത്രയോ പേര്
ശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ് തീരുന്നു രക്ഷിക്കണേ-
3 കൂരിരുള്‍ വന്‍കടലില്‍ താണു പോകുന്നീലോകം സ്വയം
രക്ഷിപ്പാനാളില്ല നീ താന്‍ ഉദിക്കേണം നീതിപ്രഭാപൂര്ണ്ണനായ്
![](images/PDF.gif)
Download pdf