Lyrics : G.P.കൃപമതി യേശുവിന് കൃപമതിയാം സങ്കടത്തില്‍ എന്റെ സംഭ്രമത്തില്‍
തുണമതി യേശവിന് തുണമതിയാം കഷ്ടതയില്‍ എന്റെ വേദനയില്‍
1 തലയിലെ ഒരു ചെറു മുടിപോലും
വിലയില്ലാ ചെറിയൊരു കുരുവിപോലും
എന്റെ ദൈവം സമ്മതിക്കാതെ നിലത്തു വീണു നശിക്കുകില്ല-
2 അനര്ത്ഥങ്ങളനവധിയേറിടുമ്പോള് അവശതയാലുള്ളം തളര്ന്നിടുമ്പോള്
എന്റെ ദൈവം ഏബെന്‍ ഏസര്‍ അനര്ത്ഥനാളില് കൈവിടുമോ?
3 മനം നൊന്തു തിരുമുമ്പിന് കരയുമ്പോള്‍ മനസ്സലിഞ്ഞാശ്വാസം പകര്‍ന്നു തരും
എന്റെ ദൈവം യഹോവയിരേ കരുതും കാക്കും പരിചരിക്കും-
4 മരുവിലെ മാറയെ മധുരമാക്കി ഉറപ്പുള്ള പാറയെ ജലമാക്കും
മഞ്ഞില്‍ നിന്നും മന്ന നല്‍കും മാമക ദൈവം വല്ലഭനാം-
5 വരുമിനി പുന:രധി വിരവിലവന് തരുംപുതു മഹസ്സെഴുമുടലെനിക്കു
സ്വര്‍ഗ്ഗനാട്ടില്‍ സ്വന്ത നാട്ടില്‍ സ്വന്ത വീട്ടില്‍ സന്തതം വാഴും ഹല്ലെലുയ്യ-
![](images/PDF.gif)
Download pdf