Search Athmeeya Geethangal

350. കൃപ മനോഹരം ചെവിക്കി 
Lyrics : P.G.W
                 ‘Grace! it is a charming sound’
 
1   കൃപ മനോഹരം ചെവിക്കിമ്പസ്വരം
     പ്രതിധ്വനിയാല്‍ മുഴങ്ങും സ്വര്‍ല്ലോകം ഭൂമിയും
         
          കൃപയാല്‍ രക്ഷ ഇതെന്‍ ആശ്രയം
          യേശു സര്‍വ്വ നരര്‍ക്കായ് മരിച്ചാനെനിക്കും
 
2   ജീവഗ്രന്ഥത്തിലെന്‍ നാമമെഴുതിയേ
     ശ്രീദേവാട്ടിന്‍കുട്ടി താനെന്‍ മുഴു ദു:ഖമേറ്റേ-
 
3   കൃപയാലെന്‍ പാദം ചേര്‍ന്നല്ലോ സ്വര്‍പ്പഥം
     പുതുനിറവെന്നും സിദ്ധം യേശുവില്‍ ചേര്‍ന്നതാല്‍-
 
4   പ്രാര്‍ത്ഥിപ്പാനെന്നുള്ളം കൃപയാല്‍ പഠിച്ചേ
     കാത്തു കൃപയിന്നാളോളം എന്നെ കൈവിട്ടില്ലേ-
 
5   ആ കൃപ ഊതട്ടെ എന്നില്‍ ദൈവബലം
     ഏല്‍പ്പിക്കുന്നെന്‍ ബലമാകെ, നിനക്കെന്നായുസ്സും

 Download pdf
33907238 Hits    |    Powered by Revival IQ