Search Athmeeya Geethangal

353. കൃപയേറും കര്‍ത്താവില്‍ എന്നാശ്രയം 
Lyrics : G.P
1   കൃപയേറും കര്‍ത്താവില്‍ എന്നാശ്രയം എന്നും
     അതിനാല്‍ മനം കലങ്ങാതവനിയില്‍ പാര്‍ത്തിടുന്നു
     സന്തപങ്ങളകന്നു സംഗീതം പാടിടും ഞാന്‍
 
     പാടും ഞാന്‍ പാടും ഞാന്‍ എന്‍യേശുവിന്നായ് പാടും ഞാന്‍
 
2   ബലഹീന നേരത്തില്‍ പതറാതെ നിന്നിടുവാന്‍
     മനുവേല്‍ തന്‍ വലംകരത്താല്‍ അനുവേലം കാത്തിടുന്നു
     വൈരികളിന്‍ നടുവില്‍ വിരുന്നും ഒരുക്കിടുന്നു-
 
3   പ്രതികൂലമേറുമ്പോള്‍ മനംനൊന്തു കരയുമ്പോള്‍
     തിരുമാര്‍വ്വില്‍ ചേര്‍ത്തണച്ചു കണ്ണുനീര്‍ തുടച്ചിടും താന്‍
     എന്‍നാവില്‍ നവഗാനം എന്നാളും നല്‍കിടും താന്‍-
 
4   തിരുനാമം ഘോഷിച്ചും തിരുസ്നേഹം ആസ്വദിച്ചും
     ഗുരുനാഥനേശുവിന്നായ് മരുവും ഞാന്‍ പാര്‍ത്തലത്തില്‍
     സ്തുതി ഗീതങ്ങളനിശം പാടി പുകഴ്ത്തിടും ഞാന്‍-

 Download pdf
33907099 Hits    |    Powered by Revival IQ