Lyrics : M.E.C.1 കൃപയേറും കര്ത്താവിലെന് വിശ്വാസം
അതിനാല്‍ ഹൃദിയെന്തു നല്ലാശ്വാസം
ദുരിതങ്ങള്‍ നിറയുമീ ഭൂവാസം
കൃപയാല്‍ മനോഹരമായ്-
കൃപ കൃപയൊന്നെന്നാശ്രയമായ് ഹല്ലെലുയ്യാ!
കൃപ കൃപയൊന്നെന്നാനന്ദമായ്
വൈരികള്‍ വന്നാലുമെതിരുയര്ന്നാലും
കൃപമതിയെന്നാളും
2 ബലഹീനതയില്‍ നല്ല ബലമേകും
മരുഭൂമിയിലാനന്ദത്തണലാകും
ഇരുള് പാതയിലനുദിനമൊളി നല്‍കും
കൃപയൊന്നെന്നാശ്രയമായ്-
3 എന്റെ താഴ്ചയിലവനെന്നെയോര്ത്തല്ലോ
ഘോരവൈരിയിന്‍ ബലമവന് തകര്‍ത്തല്ലോ
തന്റെ കൈകളിലവനെന്നെ ചേര്‍ത്തല്ലോ
സ്തോത്രഗീതം പാടിടും ഞാന്‍-
4 പ്രതികൂലങ്ങളനവധി വന്നാലും
അനുകൂലമെനിക്കവനെന്നാളും
തിരുജീവനെത്തന്നവനിനിമേലും
കൃപയാല്‍ നടത്തുമെന്നെ-
![](images/PDF.gif)
Download pdf