Search Athmeeya Geethangal

259. എന്‍ നാഥനേ, നീ പാടുകളേറ്റോ 
Lyrics : T M Daniel, Mylapra
എന്‍ നാഥനേ, നീ പാടുകളേറ്റോ!
          നിന്‍താതന്‍ നിന്നെ വിട്ടോ മൃതിക്കായ്
 
1   ഒറ്റിക്കൊടുത്തു യൂദാസു നിന്നെ
     തള്ളിപ്പറഞ്ഞു പത്രോസു പോലും-
 
2   നിന്‍പ്രിയ ശിഷ്യര്‍ പോലുമന്നേരം
     വിട്ടോടി നിന്നെ മൃത്യു ഭയത്താല്‍-
 
3   ത്രിലോകനാഥന്‍ ഏഴയെപ്പോലെ
     ഈ ലോകരാലേ ബന്ധിതനായി-
 
4   ക്രൂശും വഹിച്ചാ കാല്‍വറി തന്നില്‍
     ക്ലേശം സഹിച്ചു കേറീ പരേശന്‍-
 
5   വന്‍ പാപമേറ്റു ജീവന്‍ വെടിഞ്ഞു
     എന്‍ ശോകഭാരമൊന്നായൊഴിച്ചു-          

 Download pdf
48673253 Hits    |    Powered by Oleotech Solutions