Search Athmeeya Geethangal

1164. ഭാഗ്യവാനാകുവാനേക മാര്‍ഗ്ഗം 
Lyrics : T.K.S.

 

രീതി: യേശു എന്നുള്ളത്തില്‍
         
ഭാഗ്യവാനാകുവാനേക മാര്‍ഗ്ഗം പാരിലാര്‍ക്കും ക്രിസ്തു മാത്രം
ക്രിസ്തുവില്‍ വിശ്വസിച്ചിടുമെങ്കില്‍ നിത്യഭാഗ്യജീവനേകും
 
1   സ്വത്തു ഭൂവിലെത്രയേറെ കിട്ടിയാലും
     മൃത്യുനേരം വിട്ടു വേഗം യാത്രയാകും
     നിത്യമാം സ്വത്തുക്കള്‍ നല്‍കിടുവാന്‍ ആസ്തിയുള്ളോന്‍ ക്രിസ്തു മാത്രം
 
2   പൊന്നുവെള്ളിയൊന്നുമല്ല വീണ്ടെടുപ്പാന്‍
     ചെന്നിണം താനന്നു ചിന്തി മാനവര്‍ക്കായ്
     തന്‍വിലയൊന്നു മതിച്ചിടാമോ? ധന്യരല്ലേ ക്രിസ്തുവുള്ളോര്‍-
 
3   തീയിലൂതിത്തീര്‍ത്ത തങ്കമായ കര്‍ത്തന്‍
     ജീവിതത്തിലുള്‍ പ്രവേശിച്ചുള്ള മര്‍ത്ത്യര്‍
     ധന്യരായ് തീരുവതെത്രയോഗ്യം! ക്രിസ്തുവുള്ളോര്‍ക്കെത്ര ഭാഗ്യം!-
 
4   തന്‍നിമിത്തം നിന്ദയേറ്റാല്‍ തന്‍റെ ഭക്തര്‍
     ധന്യമായും മാന്യമായും എണ്ണിടുന്നു
     മന്നിതില്‍ ധന്യതയെന്നുമുള്ള ഖിന്നതയില്‍ ചെന്നു തീരും-
 
5   സ്വര്‍ഗ്ഗരാജ്യ വാഴ്ചയാകും ഭാവികാലം
     ഭാഗ്യപൂര്‍ണ്ണരായി മേവും തന്‍റെ മക്കള്‍
     ക്രിസ്തനെ ഗണ്യമാക്കാത്തവര്‍ക്കോ നിത്യനാശം എത്രക്ലേശം!-  

 Download pdf
33906974 Hits    |    Powered by Revival IQ