Search Athmeeya Geethangal

351. കൃപയാല്‍ കൃപയാല്‍ കൃപയാല്‍ ഞാന്‍  
Lyrics : M.E.C.
കൃപയാല്‍ കൃപയാല്‍ കൃപയാല്‍ ഞാന്‍ ദൈവമകനായ്
അത്ഭുതമത്ഭുതമേ, അത്ഭുതമത്ഭുതമേ
 
1   ശാപം നിറയും ധരണിയില്‍ നീച പാപിയായ് പിറന്ന ദ്രോഹി ഞാന്‍
     എന്നെയും സ്നേഹിക്കയോ തമ്പുരാന്‍ എന്നെയും സ്നേഹിക്കയോ!
 
2   കാണ്മീന്‍ നാം നിജസുതരായ് വരുവാന്‍ ദൈവം നല്‍കിയ സ്നേഹമേ
     ഇത്ര മഹാ സ്നേഹം ധരയില്‍ വേറെന്തിതുപോലെ-
 
3   അഴിയും ലോകജനങ്ങളില്‍ സ്നേഹം പൊഴിയും പുല്ലിന്‍പൂക്കള്‍പോല്‍
     വാടാത്ത സ്നേഹം കുരിശില്‍ കാണുന്ന സ്നേഹം!

 Download pdf
33906928 Hits    |    Powered by Revival IQ