Lyrics : T.K.S.
രീതി: ഉണര്‍വ്വ് അരുള്‍ക ഇന്നേരം
കൃപയുള്ള യഹോവേ! ദേവാ! മമ നല്ലപിതാവേ ദേവാ!
കൃപ കൃപയൊന്നിനാല്‍ തവസുതനായി ഞാന്‍-കൃപയുള്ള
1 ദൂരവേ പോയ് അകന്നൊരെന്നെ നീ ഓര്‍ക്കവെ ഓര്‍ക്കവെ
സ്വീകരിച്ചിതേവിധം നീ കനിഞ്ഞതത്ഭുതം അത്ഭുതം
അതു നിത്യമോര്ത്തു ഞാന്‍ ആയുസ്സെല്ലാം പാടിടും
പദം മുത്തി പണിഞ്ഞിടും ദേവാ!
2 ഇന്നു ഞാന്‍ നിന്നോടൊത്തു പന്തിയാല്‍ മോദമായ് മോദമായ്
വന്നു തിന്നു തൃപ്തനായ് എത്രയോ ഭാഗ്യവാന്! ഭാഗ്യവാന്!
പന്നി തിന്ന ഭോജ്യവും അന്നു ഞാന്‍ കൊതിച്ചതും
എന്നേയ്ക്കുമായ് മറന്നുപോയ് ദേവാ!-
3 താഴ്ചയില്‍ എന്നെയോര്‍ത്ത നിന്റെ മാസ്നേഹമേ, സ്നേഹമേ
ക്രൂശിലേക ജാതനെ കൊന്നതാം യാഗമേ യാഗമേ
ആകയാലിന്നേഴ ഞാന്‍ ആകുലമകന്നിതാ
ആയി നിന്റെ സന്നിധിയില്‍ ദേവാ!-
4 ദൈവമേ നിന്‍പദത്തില്‍ നന്ദിയായ് വന്ദനം വന്ദനം
ചെയ്യുമെന്നതെന്നിയേ എന്തു ഞാന്‍ തന്നിടും തന്നിടും?
എന്നും എന്നും രാപ്പകല്‍ ആരാധിച്ചെന്നാകിലും
നിന്കൃപയ്ക്കു പകരമായ് തീരാ-
![](images/PDF.gif)
Download pdf