Search Athmeeya Geethangal

349. കൃപ കൃപ കൃപ തന്നെ കൃപയുടെ 
Lyrics : M.E.C.
‘Lead me to the Rock’
 
1   കൃപ കൃപ കൃപ തന്നെ കൃപയുടെ പൈതല്‍ ഞാന്‍   
     കൃപയാലെന്‍ ഹൃദയത്തെ കവര്‍ന്നു രക്ഷാകരന്‍
 
2   പ്രതികൂലങ്ങളെ നീക്കീട്ടതിമോദം ഹൃദയേ
     സതതം തന്നിടുന്നെന്നില്‍ കൃപയാലത്യുന്നതന്‍
 
3   നിത്യനായ ദൈവത്തിന്‍റെ നിത്യമായുള്ളന്‍പിനാല്‍
     ചത്ത നായാമെന്നെയൊരു പുത്രനാക്കിതീര്‍ത്തു താന്‍
 
4   നിത്യനായ രക്ഷകന്‍റെ രക്തമതാല്‍ കഴുകി
     പുത്തനാക്കി നിത്യജീവന്‍ മാത്രതോറും തരുന്നു
 
5   ഹല്ലെലുയ്യാ! ഹല്ലെലുയ്യാ! ദൈവമാം ത്രിയേകന്നു
     ഹല്ലെലുയ്യാ! ഹല്ലെലുയ്യാ! ഹല്ലെലുയ്യാ! വന്ദനം!        

 Download pdf
33906871 Hits    |    Powered by Revival IQ