Search Athmeeya Geethangal

406. കൂരിരുളില്‍ എന്‍ ദിവ്യ ദീപമേ! 
Lyrics : M.E.C.
    ‘Lead kindly light’
 
1   കൂരിരുളില്‍ എന്‍ ദിവ്യ ദീപമേ! നടത്തെന്നെ
    വേറാരുമില്ല വീടെത്തുവോളം നടത്തെന്നെ
    നീ നടത്തിയാല്‍ ദൂരം കാണേണ്ടാ
    ഒരടി മാത്രമെന്‍ മുന്‍കാണിക്ക-
 
2   എന്നിഷ്ടം പോല്‍ നടന്നു ഞാനയ്യോ! മുന്‍നാള്‍കളില്‍
    ഹാ! നഷ്ടമായ് അക്കാലം ഇനി നീ നടത്തെന്നെ
    വന്ന കുറ്റങ്ങള്‍ ക്ഷമിക്ക നാഥാ!
    നിന്‍കൃപ മാത്രമെന്‍റെയാശ്രയം-
 
3   ഇന്നാള്‍ വരെ നിന്‍ കൃപ തന്നു നീയിനിമേലും
    കാടും കുന്നും കല്ലുമാം പാതയില്‍ നടത്തെന്നെ
    നേരം പുലരും വീട്ടില്‍ ചെല്ലും ഞാന്‍
    കാണുമെന്‍ മുന്നേപോയ പ്രിയരെ-                             

 Download pdf
33906772 Hits    |    Powered by Revival IQ