Search Athmeeya Geethangal

80. കൂരിരുള്‍നിറഞ്ഞ ലോകത്തില്‍ തേ 
Lyrics : K.D.W.
കൂരിരുള്‍നിറഞ്ഞ ലോകത്തില്‍ തേജസ്സായിദേവാ നീവന്നു
സ്തുതി മഹിമ കര്‍ത്താവിന്നു
 
1   നിഷ്കളങ്കയാഗമായ് ക്രൂശിലെന്‍ പരന്‍
     അമൂല്യരക്തമേകി മുക്തി മാര്‍ഗ്ഗമായ്
     എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!
     സ്തുതി മഹിമ കര്‍ത്താവിന്നു
 
2   മൃത്യുവെ തകര്‍ത്തു ഹാ! എന്തൊരത്ഭുതം
     ഭീതിപോക്കി പ്രീതിയേകിയുള്ളത്തില്‍
     താതന്‍ ചാരേ പക്ഷവാദം ചെയ്വതും നീയേ
     സ്തുതി മഹിമ കര്‍ത്താവിന്നു
 
3   ഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാന്‍
     വന്‍കടങ്ങള്‍ നിന്‍ കരങ്ങള്‍ തീര്‍ത്തതാല്‍
     വാനില്‍ വേഗം വന്നിടും നിന്നന്തികേ ചേര്‍പ്പാന്‍
    സ്തുതി മഹിമ കര്‍ത്താവിന്നു          

 Download pdf
33907127 Hits    |    Powered by Revival IQ