Search Athmeeya Geethangal

544. ഭാഗ്യമിതു പ്രാണസഖേ!  
Lyrics : K V Simon
ഭാഗ്യമിതു പ്രാണസഖേ! ഭാഗ്യമിതു
ഭാഗ്യനിധിയാം പരമന്‍ സഭയ്ക്കരുളിയ-ഭാഗ്യമിതു
 
1   പരമുരുജഡശക്തരില്ല പ്രാപ്തി തോന്നും യോഗ്യരില്ല
     പാര്‍ക്കില്‍ കുലശ്രേഷ്ഠരല്ല പരിചോടിതുതാനെനിക്കു മതിയാം
 
2   തരമെഴുമലങ്കാരമില്ല സ്ഥാനമാനക്ഷോഭമില്ല
     പരനോടെതിര്‍ക്കാനേനമില്ല പരിഭവിക്കിലൊ ക്ഷമിക്ക മാത്രമാം
 
3   ചിലനാളിവിടെ വലയുന്നാകില്‍ ചലിയാതുള്ളീശനിലയം പൂകാം
     കുലബലം കുറഞ്ഞിരിക്കിലുമതു വിലയായ് വന്നിടാ പരമന്‍ സന്നിധൗ
 
4   ജഡികാലംകൃതിയില്ലയെങ്കില്‍ ഫലമൊരു ദോഷം വരുവാനെന്ത്
     ജഡമെല്ലാം മണ്ണിന്‍ പൊടിയല്ലയോ?
     പൊടിക്കീശന്‍ ഭംഗി കൊടുത്തതു മതി-
 
5   കളിഘോഷങ്ങളില്‍ രസിപ്പോരല്ല കര്‍ത്തൃഭാവം ധരിപ്പോരല്ല
     ബഹുജന സ്തുതിക്കൊതിയരല്ല പരനെനിക്കു കീഴ്പെടണമെന്നില്ല
 
6   പൊതുഗുണഭേദമോര്‍ക്കാറില്ല പൊന്നിലാശ വയ്പാറില്ല
     മതവൈരാഗ്യത്തിന്‍ പീഡയില്ല ഗുണമേ-
     വര്‍ക്കുമിന്നൊരുപോല്‍ ചെയ്തിടാം-
 
7   പരജനപാരമ്പര്യമല്ല തിരുവെഴുത്തുകള്‍ താനാധാരം
     കുറവെല്ലാം തീര്‍ക്കാനതുമതിയല്ലാതഖിലം സംശയവിഷയമാം പാര്‍ത്താല്‍
 
8   മനുജഭുജങ്ങളുയരാനെന്തു? മനുവേലന്‍ കൃപാവരം തന്നില്ലേ?
     മനമുണ്ടെങ്കിലിന്നതു മതി സഖേ പണത്താല്‍ ദൈവാത്മവരം ലഭിച്ചിടാ
 
9   പലകുറവുകളില്‍ നിന്നു പരിചില്‍ നീങ്ങി വരും തന്‍സഭ
     പരസുതന്‍റെ വരവിന്‍കാലം പരമന്‍ തങ്കലേക്കെടുക്കപ്പെടുമേ-
 
10  പരനിന്‍ സവിധം തേടിയോടി വരും വിശ്വാസികളാകെക്കൂടി
     പരമജീവകിരീടം ചൂടി വരുംനാളൊന്നു ഞാനറിയുന്നേന്‍ മഹാ
 
11  ഇവിടെയേറ്റം ദു:ഖിച്ചീടിലവിടെയധികമാശ്വസിക്കാം
     നവമാം വാനഭൂമികള്‍ക്കുള്ളവികലമായൊരവകാശം നേടാം- 

 Download pdf
33907187 Hits    |    Powered by Revival IQ