Search Athmeeya Geethangal

747. അക്കരയ്ക്കു യാത്ര ചെയ്യും  

 

അക്കരയ്ക്കു യാത്ര ചെയ്യും സീയോന്‍ സഞ്ചാരീ!
ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട
കാറ്റിനെയും കടലിനെയും നിയന്ത്രിപ്പാന്‍ കഴിവുള്ളോന്‍ പടകിലുണ്ട്
 
1   വിശ്വാസമാം പടകില്‍ യാത്ര ചെയ്യുമ്പോള്‍ തണ്ടു വലിച്ചു നീ വലഞ്ഞിടുമ്പോള്‍
     ഭയപ്പെടേണ്ട കര്‍ത്തന്‍ കൂടെയുണ്ട് അടുപ്പിക്കും സ്വര്‍ഗ്ഗീയ തുറമുഖത്ത്-
 
2   എന്‍റെ ദേശം ഇവിടെയല്ല ഇവിടെ ഞാന്‍ പരദേശവാസിയാണല്ലോ
     അക്കരെയാണ് എന്‍റെ ശാശ്വതനാട് അവിടെനിക്കൊരുക്കുന്ന ഭവനമുണ്ട്
 
3   കുഞ്ഞാടതിന്‍ വിളക്കാണേ ഇരുളൊരു ലേശവുമവിടെയില്ല
      തരുമെനിക്ക് കിരീടമൊന്ന് ധരിപ്പിക്കും അവന്‍ എന്നെ ഉത്സവവസ്ത്രം

 Download pdf
34198325 Hits    |    Powered by Revival IQ