Search Athmeeya Geethangal

1079. കൂടുക സോദരരേ! നാമൊന്നായ് 
Lyrics : T.K.S.
കൂടുക സോദരരേ! നാമൊന്നായ് പാടുക ജയ ജയ ഗീതങ്ങള്‍
യേശുമഹേശന്‍ തന്‍തിരുനാമം ദേശമശേഷമുയര്‍ത്തിടാന്‍-നാം
 
1   അലസത സകലവുമകലട്ടെ ചിന്താകുലമാകവേ പോകട്ടെ
     ഉത്സുകരായുണര്‍ന്നിടാമേശുവിന്‍ നിസ്തുലനാമമുയര്‍ത്തിടാന്‍-നാം-
 
2   പാപികളെ പ്രതി കൂശില്‍ താന്‍ മൃതിയേറ്റതുമുയിര്‍ത്തെഴുന്നേറ്റതുമാം
     വാസ്തവമേവരുമറിയട്ടെ ജനമേശുവിന്‍ ക്രൂശിനൊടണയട്ടെ-ജന-
 
3   ക്രിസ്തുവിലെന്യേ മറ്റൊരു മാര്‍ഗ്ഗം മര്‍ത്ത്യനു രക്ഷപ്പെടാനില്ല
     വാര്‍ത്തയിതേറ്റം തീര്‍ത്തരുളിടാന്‍ എത്രയും ജാഗ്രത കാണിക്കാം-നാം-
 
4   പലവിധമെതിരുകളുലകിതിലുളവാം എങ്കിലുമൊന്നിലുമിളകേണ്ടാ
     വലിയവനാമഖിലേശനിലല്ലോ ബലവും നമ്മുടെ വിജയമതും-ഹാ-          

 Download pdf
33907066 Hits    |    Powered by Revival IQ