Search Athmeeya Geethangal

256. കുരിശും നിജതോളിലെടുത്തൊരു 
Lyrics : T.K.S.
കുരിശും നിജതോളിലെടുത്തൊരു വന്‍ ഗിരിമേല്‍
കരേറിപ്പോകുന്ന കാഴ്ച കാണ്മിന്‍
 
1   അവനീശസുതന്‍ മഹിമോന്നതനാം
     അവനീശ്വരരില്‍ ബഹുവന്ദിതനാം
     അവനീവിധമേഴസമാനമുഴന്നതു കാണ്മിന്‍
     പാപികളാം നരര്‍ക്കായ്-
 
2   സഹതാപമൊരുത്തനുമില്ലവനില്‍
     സഹകാരികളൊരുവരുമില്ലരികില്‍
     സര്‍വ്വേശ്വരനും കൈവിട്ടിതു ദാരുണമോര്‍ത്താല്‍
     പാപികളാം നരര്‍ക്കായ്-
 
3   നരികള്‍ക്കു വസിപ്പതിനായ് കുഴിയും
     പറവയ്ക്കു വസിപ്പതിന്നായ് കൂടും
     ഭൂവിയുണ്ടിവനോ തലചായ്പതിന്നായ് കുരിശല്ലാ-
     തിപ്പാരില്‍ സ്ഥാനമില്ല-
 
4   നരകാഗ്നിയില്‍ നരരാകുലരായ്
     എരിയാനിടയാകരുതായതിനായ്
     ചൊരിയുന്നവനില്‍ ദുരിതങ്ങളശേഷവുമീശന്‍
     കാരുണ്യമേതുമെന്യേ-                                       

 Download pdf
33907324 Hits    |    Powered by Revival IQ