Search Athmeeya Geethangal

1106. കുരിശെടുത്തു പോയിടാം ധീരരായ് 
Lyrics : M.T.G.
രീതി : പദം പദം ഉറച്ചു നാം
 
1   കുരിശെടുത്തു പോയിടാം ധീരരായ് മുന്നേറിടാം
     ആത്മനാഥനേശു പോയ പാത നോക്കി പോയിടാം
 
2   സാക്ഷികള്‍ സമൂഹമീ നമുക്കു ചുറ്റുള്ളതാല്‍
     ഭീതിവേണ്ട മുന്നിലുള്ളൊരോട്ടമോടി തീര്‍ത്തിടാം
 
3   മുറുകെപ്പറ്റും പാപവും ഭാരവും നീക്കിടണം
     നോട്ടമേശുനാഥനില്‍ പതിച്ചിടേണമെപ്പോഴും-
 
4   ചെങ്കടല്‍ നടുവിലും പാതതീര്‍ത്ത നായകന്‍
     മുന്നിലുണ്ടു വേണ്ട ഖേദമൊട്ടുമേ വിഷാദവും
 
5   മൃത്യുവിന്‍ ബലം തകര്‍ത്തുയിര്‍ത്തു വാഴും നാഥനെ
    സ്തുതിച്ചു യാത്ര തീര്‍ത്തിടാം ധരിത്രിയില്‍ തന്‍ ഭക്തരായ്-   

 Download pdf
33906855 Hits    |    Powered by Revival IQ