Lyrics : C.J
രീതി: ജയവീരരായ് പിന്‍ഗമിക്കാം
കുരിശെടുത്തെന്‍ യേശുവിനെ
അനുഗമിക്കും ഞാനന്ത്യംവരെ
1 ഭാരങ്ങള്‍ നേരിടുമ്പോള്‍ കരങ്ങളാല്‍ താങ്ങിടുന്നു
മരണത്തിന് താഴ്വരയതിലുമെന്നെ
പിരിയാത്ത മാധുര്യ നല്ല സഖിതാന്‍-
2 അവനെന്നെയറിഞ്ഞിടുന്നു അവനിയില്‍ കരുതിടുന്നു
ആവശ്യഭാരങ്ങളണഞ്ഞിടുമ്പോള്
അവലംബമായെനിക്കവന് മാത്രമാം-
3 മാറിടും മനുജരെല്ലാം മറന്നിടും സ്നേഹിതരും
മാറ്റമില്ലാത്തവനെന് മനുവേല്‍
മഹിമയില്‍ വാഴുന്നുയിന്നുമെനിക്കായ്
4 തീരണം പാരിലെന്നാള് തിരുപ്പാദസേവയതാല്
ചേരും ഞാനൊടുവിലെന്‍ പ്രിയന്നരികില്‍
അരുമയോടവനെന്നെ മാറോടണയ്ക്കും-
![](images/PDF.gif)
Download pdf