Search Athmeeya Geethangal

265. കുരിശില്‍ രുധിരം ചൊരിഞ്ഞു 
Lyrics : G.P
കുരിശില്‍ രുധിരം ചൊരിഞ്ഞു
രക്ഷകന്‍ ജീവന്‍ വെടിഞ്ഞു
എന്‍പാപശാപം എല്ലാം കളഞ്ഞു
എന്നെ രക്ഷിപ്പാന്‍ കനിഞ്ഞു-എന്നെ
 
1   ലോകം ഉളവാകും മുന്നേ താന്‍ കണ്ടു അഗതിയെന്നെ
     രക്ഷയൊരുക്കി അന്നേ എനിക്കായ്
    എത്ര മഹാത്ഭുത സ്നേഹം
 
2  വിണ്ണില്‍ ജനകന്‍ തന്‍മടിയില്‍ തങ്ങിയിരുന്ന സുതന്‍
    എന്നെ തിരഞ്ഞു വന്നു ജഗതിയില്‍
    തന്നു തന്‍ ജീവന്‍ എനിക്കായ്-
 
3  ക്രൂശില്‍ ചൊരിഞ്ഞ രക്തത്താലെന്‍ കുറ്റം ക്ഷമിച്ചു തന്നു
    സന്താപം പോക്കി ശത്രുത നീക്കി താന്‍
    സന്തോഷം എന്നില്‍ പകര്‍ന്നു-
 
4   ആണി തുളച്ച തൃപ്പാദത്തില്‍ വീണു വണങ്ങുന്നു ഞാന്‍
     സ്തോത്രം സ്തുതികള്‍ക്കിന്നുമെന്നെന്നേക്കും
     പാത്രമവനേകന്‍ താന്‍--                  

 Download pdf
33906935 Hits    |    Powered by Revival IQ