Search Athmeeya Geethangal

755. കുരിശിന്‍ നിഴലതിലിരുന്നു മമ 
Lyrics : G.P.
1   കുരിശിന്‍ നിഴലതിലിരുന്നു മമ നാഥനെ ധ്യാനിക്കവേ
     ഹൃദയത്തിന്‍ വിനകളാകവേ ക്ഷണനേരത്തില്‍ നീങ്ങിടുമേ
         
          പാടും ഞാന്‍ നിത്യജീവനെ തന്നെന്നെ രക്ഷിച്ച
          യേശുവിന്‍ സ്നേഹത്തെ ഒരുനാളും മറന്നിടാതെ
 
2   മരുവില്‍ മറവിടമൊരുക്കും ഇരുള്‍ പാതയിലൊളി വിതറും
     മരണത്തിന്‍ നിഴലില്‍ ധൈര്യമായ് നില്‍പ്പാന്‍ എനിക്കവന്‍ കൃപയരുളും
 
3   കഠിനവിഷമങ്ങള്‍ വരികില്‍ കൊടുംക്ഷാമവും നേരിടുകില്‍
     തിരുപ്പദം തിരയും ദാസരെ എന്നും ക്ഷേമമായ് പുലര്‍ത്തിടും താന്‍-
 
4   മഹിയിന്‍ മഹിമകള്‍ വെറുത്തു അനുവേലവും ക്രൂശെടുത്തു
     അനുഗമിച്ചിടും ഞാനിമ്പമായ് മനുവേലനെ മമ പ്രിയനെ-
 
5   നഭസ്സില്‍ വരുമവന്‍ മഹസ്സില്‍ ജയകാഹള നാദമോടെ
     തിരുജനം വിരവില്‍ ചേരുമേ നിത്യഭവനത്തില്‍ തന്നരികില്‍-       

 Download pdf
33906790 Hits    |    Powered by Revival IQ