Search Athmeeya Geethangal

449. കുരിശിന്‍ നിഴലില്‍ തലചായ്ച 
Lyrics : M.E.C.
കുരിശിന്‍ നിഴലില്‍ തലചായ്ചനുദിനം വിശ്രമിച്ചിടുന്നടിയന്‍
കുരിശിന്‍ സ്നേഹത്തണലില്‍ കൃപയിന്‍ ശീതളനിഴലില്‍
പ്രാണപ്രിയന്‍റെ തൃക്കഴലില്‍ കാണുന്നഭയമെന്നഴലില്‍
 
1  പാപഭാര ചുമടെടുത്തവശനായ് തളര്‍ന്നൊരെന്‍ ജീവിതമേ
    തളര്‍ന്നൊരെന്‍ ജീവിതം കുരിശിന്‍ തണലില്‍ ശാന്തി കണ്ടതിനാല്‍
    തളരാതിനി വാനവിരിവില്‍ ചിറകടിച്ചുയര്‍ന്നിടും വിരവില്‍-
 
2  സ്നേഹം നിറയും തിരുമൊഴി ശ്രവിച്ചു മല്‍-ക്ലേശം മറന്നിടും ഞാന്‍
    തിരുമൊഴിയാനന്ദനാദം, തേനിലും മധുരം തന്‍വേദം
    തരുമെനിക്കനന്തസമ്മോദം തീര്‍ക്കുമെന്‍ മാനസഖേദം-
 
3  ഏതു ഘോരവിപത്തിലും ഭയന്നിടാതവനില്‍ ഞാനാശ്രയിക്കും
    അവനിലെന്നാശ്രയമെന്നാല്‍ അവനിയിലാകുലം വന്നാല്‍
    അവശതയണയുകിലന്നാള്‍ അവന്‍ തുണയരുളിടും നന്നായ്- 

 Download pdf
33907477 Hits    |    Powered by Revival IQ