Search Athmeeya Geethangal

707. കുഞ്ഞാട്ടിന്‍ രക്തത്തില്‍ വെളുപ്പിച്ചു 
 “In robes made white”
 
1   കുഞ്ഞാട്ടിന്‍ രക്തത്തില്‍ വെളുപ്പിച്ചുള്ളങ്കികള്‍-ധരിച്ചു
     യോര്‍ദ്ദാന്നക്കരെക്കൂടി നാം വാഴും പിരിയാതാ-നന്ദം
         
          യോര്‍ദ്ദാന്നക്കരെ നാം (3)   കൂടും വേര്‍പെടാതെ (3)
          യോര്‍ദ്ദാന്നക്കരെ നാം-
 
2   വിശ്വാസത്താല്‍ ഞാന്‍ കാണുന്നു സ്വര്‍ഗ്ഗീയഗേഹമിപ്പോഴേ
     ദൈവം തുടയ്ക്കും നിന്‍കണ്ണീരെന്നുള്ള പാട്ടും കേള്‍ക്കുന്നേന്‍-
 
3   സന്തോഷമേറും യോഗമേ! ഇമ്പമേറും സല്ലാപമേ!
     പൊന്‍വാതില്‍ തുറക്കുമ്പൊഴുതെന്താനന്ദം എന്നാത്മാവേ!-
 
4   കര്‍ത്താവേ! വഴി കാണിക്ക പൂര്‍ണ്ണാനന്ദം ഞാന്‍ പ്രാപിപ്പാന്‍
     കണ്ണീര്‍ തുടയ്ക്കും സ്നേഹം ഞാന്‍ വാഴ്ത്തിക്കൊണ്ടെന്നും പാടുമേ-
 

 Download pdf
33906779 Hits    |    Powered by Revival IQ