Search Athmeeya Geethangal

523. കുഞ്ഞാട്ടിന്‍ രക്തത്തില്‍ ഉണ്ടെനി 
Lyrics : V.N
       ‘Cleansing for me’
 
1   കുഞ്ഞാട്ടിന്‍ രക്തത്തില്‍ ഉണ്ടെനിക്കായ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     എണ്ണമില്ലാത്ത എന്‍പാപത്തിന്നായ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     ജീവിച്ച ജീവിതം അശുദ്ധമേ എങ്കിലും നിന്നില്‍ എന്‍രക്ഷകനേ
     ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
 
2   ഞാന്‍ കണ്ണുനീര്‍ വാര്‍ത്തു പാപത്തിന്നായ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     രക്തത്തില്‍ എല്ലാം ഇതാ നീങ്ങിപ്പോയ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     നാഥാ, നിന്‍പാദേ ദു:ഖാല്‍ വീണു തള്ളാതെ
     എന്നെയും കൈക്കൊണ്ടു താന്‍
     നിന്‍തിരുവാഗ്ദത്തം ആശ്രയിച്ചേന്‍ ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
 
3   പാപശരീരത്തിന്‍ നീക്കത്തിനായ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     ഞാനെന്ന ഭാവവും ക്രൂശിങ്കലായ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     താന്‍ ചത്തു ക്രൂശിന്മേല്‍ പാപത്തിന്നായ്
     ഞാന്‍ എണ്ണുന്നെന്നെയും ചത്തവനായ്
     ജീവിക്കുവാന്‍ ഇനി ദൈവത്തിന്നായ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
 
4   ബാധിച്ച സംശയം തീര്‍ന്നെനിക്കായ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     നാശത്തിന്‍ പേടിയും ഇല്ലായ്മയായ് ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     യേശുവേ, നീയെന്‍ നീതികരണം എന്‍പരിപൂര്‍ണ്ണ ശുദ്ധീകരണം
     നീ നാള്‍ക്കുനാള്‍ എന്‍സ്ഥിരീകരണം ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
 
5   മാനുഷപേടിയെല്ലാം നീങ്ങുവാന്‍ ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     സാക്ഷിയില്‍ ലജ്ജയില്ലാതിരിപ്പാന്‍ ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍
     ശക്തന്‍ നീ ആക്കണം നിന്‍കൃപയില്‍ ഭക്തനായ് കാക്കണം ഈ ലോകത്തില്‍
     പാടും ഞാന്‍ സാത്താന്‍ വശീകരിക്കില്‍ ശുദ്ധിയിപ്പോള്‍ ശുദ്ധിയിപ്പോള്‍

 Download pdf
33907416 Hits    |    Powered by Revival IQ