Lyrics : M.K.V1 കുഞ്ഞാട്ടിന്‍ തിരുരക്തത്തില്‍ ഞാന്‍ ശുദ്ധനായ്തീര്‍ന്നു
തന്‍ചങ്കിലെ ശുദ്ധരക്തത്താല്‍ ഞാന്‍ ജയം പാടിടും
മഹത്ത്വം രക്ഷകാ സ്തുതി നിനക്കെന്നും
ചേറ്റില്‍നിന്നെന്നെ നീ വീണ്ടെടുത്തതിനാല്‍
സ്തുതിക്കും നിന്നെ ഞാന്‍ ആയുസ്സിന് നാളെല്ലാം നന്ദിയോടടിവണങ്ങും
2 ആര്‍പ്പോടു നിന്നെ ഘോഷിക്കും ഈ സീയോന് യാത്രയില്‍
മുമ്പോട്ടു തന്നെ ഓടുന്നു എന്‍ വിരുതിനായി
ലഭിക്കും നിശ്ചയം എന്‍ വിരുതെനിക്ക്
ശത്രുക്കള്‍ ആരുമേ കൊണ്ടുപോകയില്ല
പ്രാപിക്കും അന്നു ഞാന്‍ രാജന്കൈയില്നിന്നു ദൂതന്മാരുടെ മദ്ധ്യത്തില്‍
3 എന്‍ ഭാഗ്യകാലമോര്‍ക്കുമ്പോള്‍ എന്നുള്ളം തൂകുന്നു
ഈ ലോകസുഖം തള്ളി ഞാന്‍ ആ ഭാഗ്യം കണ്ടപ്പോള്‍
നിത്യമാം രാജ്യത്തില്‍ അന്നു ഞാന്‍ പാടിടും
രാജന് മുഖം കണ്ടു എന്നും ഞാന്‍ ഘോഷിക്കും
രക്തത്തിന് ഫലമായ് വാഴുമേ സ്വര്‍ഗ്ഗത്തില്‍ കോടികോടി യുഗങ്ങളായി
4 മനോഹരമാം സീയോനില്‍ ഞാന്‍ വേഗം ചേര്‍ന്നിടും
എന്ക്ലേശമാകെ നീങ്ങിപ്പോം അവിടെ എത്തുമ്പോള്‍
നിത്യമാം സന്തോഷം പ്രാപിക്കും അന്നു ഞാന്‍
എന്ശത്രുവിന്നത് എടുപ്പാന് പാടില്ല
ആനന്ദം കൂടിടും സാനന്ദം പാടിടും ശ്രീയേശു രാജന് മുമ്പാകെ-
![](images/PDF.gif)
Download pdf