Search Athmeeya Geethangal

657. ഭയപ്പെടാതെ നാം പോയിടാം യി 
ഭയപ്പെടാതെ നാം പോയിടാം യിസ്രായേലിന്‍ ദൈവം കൂടെയുണ്ട്
അന്ധകാരമാമീ ലോകയാത്രയില്‍ അനുദിനമവന്‍ നമ്മെ നടത്തിടുന്നു
 
1   മരുഭൂമിയിലെ യാത്രയിലും നീ മാറാത്ത ദൈവമല്ലോ
     കാടപ്പക്ഷിയും മന്നയും കൊണ്ടവന്‍ തൃപ്തരായി നടത്തിടുന്നു-
 
2   തിരമാലകള്‍ വന്‍ ഭാരങ്ങളിലും നീ മാറാത്ത ദൈവമല്ലോ
     കാറ്റേ ശാസിച്ച കാല്‍വറി നാഥന്‍ കാത്തു സൂക്ഷിച്ചിടുന്നു-
 
3   പലവ്യാധികളാല്‍ വലഞ്ഞിടും നേരം മാറാത്ത ദൈവമല്ലോ
     ആത്മവൈദ്യനാം ശ്രീയേശു നായകന്‍ സൗഖ്യം പ്രദാനം ചെയ്യും-
 
4   മരണത്തിന്‍ കൂരിരുള്‍ താഴ്വരയിലും നീ മാറാത്ത ദൈവമല്ലോ
     ഈ ലോകത്തിലെ യാത്ര തീര്‍ന്നിടുമ്പോള്‍ ചേര്‍ത്തിടും ഭാഗ്യനാട്ടില്‍-

 Download pdf
33906930 Hits    |    Powered by Revival IQ