Search Athmeeya Geethangal

335. കീര്‍ത്തിക്കുവിന്‍, ക്രിസ്തു നാമ 
Lyrics : T.K.S
രീതി: സന്തോഷിപ്പിന്‍ എന്നും
         
കീര്‍ത്തിക്കുവിന്‍, ക്രിസ്തു നാമത്തെ നാള്‍തോറും
കീര്‍ത്തിക്കുവിന്‍ പ്രിയരേ-
 
1   തന്‍റെ ദിവ്യഗുണങ്ങള്‍ പ്രകീര്‍ത്തി-
     ക്കുവാനായ് തിരഞ്ഞെടുക്കപ്പെട്ടു നാം-മോദാല്‍
 
2   അന്ധകാരത്തില്‍നിന്നും അത്ഭുതമാം തേജസ്സില്‍
     നമ്മെ വിളിച്ചവന്‍റെ നന്മ പ്രകീര്‍ത്തിക്കേണ്ടേ എന്നും?
 
3   രാജപുരോഹിതരായ് സ്വന്തജനങ്ങളുമായ്
     നമ്മെയുയര്‍ത്തിയതാം നന്മ പ്രകീര്‍ത്തിക്ക നാം-മോദാല്‍
 
4   എത്ര പവിത്രനവന്‍ പാപമറിയാത്തവന്‍
     നിര്‍ദ്ദോഷന്‍ നിഷ്കളങ്കന്‍ നിസ്തുല്യരക്ഷാകര-നെന്നു

 Download pdf
33907006 Hits    |    Powered by Revival IQ