Search Athmeeya Geethangal

1066. കാഹളം മുഴങ്ങിടുന്ന കാന്ത 
Lyrics : G.K
കാഹളം മുഴങ്ങിടുന്ന കാന്തനാഗമിച്ചിടുന്ന
കാലമിതാ വന്നിടുവാറായി
         
          കാണുവാന്‍ കൊതിച്ച കണ്‍കള്‍ കാത്തിരുന്ന പൊന്‍മുഖം
          കണ്‍കുളിര്‍ക്കെ കണ്ടിടുവാറായി
    
     അന്നാള്‍ അനന്തമോദമുള്ളിലേറു
     മിന്നാള്‍ നിരന്തരം നമിച്ചു പാടാം (2)
 
1   രാവിതേറെയായ് പ്രഭാതതാരമായ് രക്ഷകനാമേശു വന്നിടാറായ്
     രാജരാജനായ് കിരീടധാരിയായ് വാഴുവാനവന്‍ വരുന്നിതാ-
 
2   ഇന്നു നിന്ദ്യരായ് അവന്‍റെ മക്കള്‍ നാം കണ്ണുനീരിലാപതിച്ചെന്നാലും
     അന്നു മിന്നിടും കിരീടമേന്തിടും മന്നനേശുവൊത്തു വാണിടും-                     G.K

 Download pdf
33907343 Hits    |    Powered by Revival IQ