Search Athmeeya Geethangal

1055. കാഹളനാദം ഞാന്‍ കേട്ടിടാറായ് 
1   കാഹളനാദം ഞാന്‍ കേട്ടിടാറായ് കാന്തനോടൊത്തങ്ങു ചേര്‍ത്തിടാറായ്          
     തങ്കത്തിരുമുഖം കണ്ടിടാറായ് തങ്കത്തെരു തന്നില്‍ നിന്നിടാറായ്
 
2   പ്രത്യാശയാലുള്ളം തുള്ളിടുന്നു പ്രത്യക്ഷപ്പെട്ടീടുമെന്‍ രക്ഷന്‍
     കൂടാരമാകുമെന്‍ വീട്ടില്‍ നിന്നും പാടിപ്പറന്നിടും ഏഴയാം ഞാന്‍
 
3   എന്‍പ്രിയരക്ഷകന്‍ കര്‍ത്താവിന്‍റെ പൊന്മുഖം കാണ്മതെന്താനന്ദമേ
     അന്നു ഞാന്‍ പാടുമെന്‍ വീണ്ടെടുപ്പിന്‍ ആനന്ദഗാനങ്ങള്‍ ഹല്ലേലുയ്യാ-

 Download pdf
33907135 Hits    |    Powered by Revival IQ