Search Athmeeya Geethangal

1165. കാലമെല്ലാം കഴിഞ്ഞിടാറായ് ഇന്നു 
കാലമെല്ലാം കഴിഞ്ഞിടാറായ് ഇന്നു കാണ്മതെല്ലാം അഴിഞ്ഞിടാറായ്
കാഹളങ്ങള്‍ മുഴങ്ങിടാറായ് എന്‍റെ
കാന്തനേശു വന്നിടാറായ് കാലമെല്ലാം
 
1   രക്താംബരം പോല്‍ ചുവപ്പാം നിന്‍പാപം തിരുനിണത്താല്‍ കഴുകി
     വെണ്‍മയാക്കു സ്നേഹിതാ നീ തിരുകൃപ അനുഭവിക്കു
     വരു നീ കൃപയില്‍ ദിനവും അവന്‍ സന്നിധിയില്‍
     സ്നേഹിതാ നീ വരുമോ?-
 
2   പാപവും ശാപവും കാല്‍വറി ക്രൂരിശില്‍ അവന്‍ നിനക്കായ് വഹിച്ചു
     ഓര്‍ക്കുമോ? നീ സ്നേഹിതാ ആരും നല്‍കാത്ത സ്നേഹം
     വരൂ നീ കൃപയില്‍ ദിനവും അവന്‍ സന്നിധിയില്‍
     സ്നേഹിതാ നീ വരുമോ?-

 Download pdf
33906842 Hits    |    Powered by Revival IQ