Search Athmeeya Geethangal

528. കാരുണ്യപൂരക്കടലേ! കരളലിയുക 
Lyrics : K.V.S
കാരുണ്യപൂരക്കടലേ! കരളലിയുക ദിനമനു-
 
1   കാരണനായ പരാപരനേയെന്‍ മാരണകാരി മഹാസുരശീര്‍ഷം
     തീരെയുടച്ചു തകര്‍പ്പതിനായിദ്ധീരതയോടവനിയിലവതരിച്ചൊരു-
 
2   പാപമതാം ചെളി പൂണ്ടുടലാകെ ഭീകരമായ വിധം മലിനത്വം
     ചേര്‍ന്നു വിരൂപതയാര്‍ന്നൊരിവന്നു
     ചേരുവാന്‍ നിന്നരികതില്‍ ഭാഗ്യമുണ്ടായി-
 
3   നിന്‍ വലങ്കൈ നിവര്‍ത്തെന്നെത്തലോടി
     നിന്‍മുഖത്താലെന്നെ ചുംബനം ചെയ്തു
     നിന്നുടെയെനിക്കേകി മോതിരം ചെരിപ്പു-
     മന്നുമിന്നുമൊന്നുപോലെ കാത്തുപോറ്റുന്നെന്നെ-
 
4   പന്നികള്‍ തിന്നുന്ന തവിടു ഭുജിച്ച
     നിന്ദ്യമാം കാലങ്ങള്‍ മറന്നുപോയ് സാധു
     മന്നവനേ തിരുമേശയില്‍ നിന്നു
     സ്വര്‍ന്നഗരഭോജനം ഞാന്‍ തിന്നുവരുന്നിന്നും-
 
5   ആര്‍ക്കുമതീവ മനോഹരമാം നിന്‍
     സ്വര്‍ഗ്ഗ യെരൂശലേം മാളികയില്‍ ഞാന്‍
     ദീര്‍ഘയുഗം വസിച്ചാനന്ദ ബാഷ്പം
     വീഴ്ത്തിയാലും നിന്‍ കരുണയ്ക്കതു ബദലാമോ?-
 
6   ജീവ പറുദീസിന്നാനന്ദക്കുയിലേ! ജീവവസന്തര്‍ത്തുവാരംഭിച്ചില്ലേ?
     ജീവവൃക്ഷക്കൊമ്പിന്‍ മീതിലിരുന്നു
     ജീവമൊഴി മധുരമായ് പാടുക നീ ദിനവും-

 Download pdf
33907312 Hits    |    Powered by Revival IQ