Search Athmeeya Geethangal

795. കാരുണ്യക്കടലേ- കരളലിയണമേ 
Lyrics : T.K.S.
കാരുണ്യക്കടലേ- കരളലിയണമേ
കാത്തുകൊളളണമേയടിയനെ ദിനവും

1. കൈകളാൽ താങ്ങി നടത്തുകെന്നെ നീ
കൈവരും ബലമെനിക്കാധികൾ നീങ്ങി

2. ഘോരപിശാചിൻ ക്രൂരത കലരും
പാരിൽ നിന്നുടയ പാദമെൻ ശരണം

3. ഊറ്റമായടിക്കും കാറ്റിലെൻ പടകിൽ
ഏറ്റവും സുഖമായ് യാത്ര ചെയ്തിടുവാൻ

4. എന്നും നിൻ വചനം എന്നുടെയശനം
ആക്കി ഞാനനുദിനം പാർക്കുവാൻ നൂനം

5. ആകുലചിന്തകളേറിടും നേരം
ആകവേ നിൻമേലാക്കി വിശ്രമിപ്പാൻ

6. ക്ഷീണതയകന്നും ന്യൂനത നികന്നും
ക്ഷോണിയിൽ നിൻജനം കാണുവാനെന്നും

7. ഈ മരുഭൂമിയിൽ നീ മതി സഖിയായ്
ആമയം നീങ്ങി ക്ഷേമമായ് വസിപ്പാൻ

 Download pdf
33907312 Hits    |    Powered by Revival IQ