Search Athmeeya Geethangal

580. കാരുണ്യക്കടലീശന്‍ കാവലുണ്ടെ 
Lyrics : M.E.C.
കാരുണ്യക്കടലീശന്‍ കാവലുണ്ടെനിക്കനിശം
കാരിരുള്‍ വേളകളില്‍ എന്നെ കാത്തിടും തന്‍കരത്തില്‍-
 
1   വഞ്ചകരുടെ കടുംകൊടുമയിലെന്‍ മനം ചഞ്ചലപ്പെട്ടിടുകില്‍-അവന്‍
     തഞ്ചം തന്‍ തിരുനെഞ്ചില്‍ തരും ഞാനഞ്ചിടാതാശ്വസിക്കും-
 
2   മൃത്യുവിന്‍ താഴ്വരയെത്തുകിലവിടവന്‍ കൂട്ടിനു കൂടെവരും-എന്‍റെ
     ശത്രുക്കള്‍ കാണ്‍കെ വിരുന്നൊരുക്കും നല്ല മിത്രമാണെനിക്കു-
 
3   ദൈവികഹിതം നിറവേണമതു മമ ജീവിതലക്ഷ്യമതാല്‍-ഇനി 
     ജീവന്‍ മരണമെന്താകിലും ഞാന്‍ കര്‍ത്താവിന്നുള്ളവനാം-
 
4   ചെങ്കടല്‍ പിരിയും യോര്‍ദ്ദാന്‍ പിളരും തന്‍കരബലത്താലെ-പിന്നെ
     സങ്കടമെന്തിനു ജീവിതമരുവില്‍ താന്‍ മതിയൊടുവോളം

 Download pdf
33907478 Hits    |    Powered by Revival IQ