Search Athmeeya Geethangal

76. കാല്‍വറിയില്‍ വന്‍ ക്രൂശതില്‍  
Lyrics : G.K.
                            ‘Fairest of all the earth’
 
1   കാല്‍വറിയില്‍ വന്‍ ക്രൂശതില്‍ കാരിരുമ്പാണി മൂന്നതില്‍
     കാല്‍കരങ്ങള്‍ വിരിച്ചയെന്‍ കര്‍ത്തനെ വാഴുത്തിടുന്നു ഞാന്‍
 
          കാരുണ്യനാഥനെ സ്നേഹസ്വരൂപനെ
          എന്‍ മാനസേശനെ പാടും നിരന്തരം
 
2   വേദനയേറും വേളയില്‍ ചേതനയേകി പാരിതില്‍
     നാഥനെന്നെ നടത്തിടും ആകയാലെന്നും പാടിടും
 
3   ആഴിയതിന്‍ മദ്ധ്യത്തിലും വഴിയൊരുക്കും നാഥനെ
     ഊഴിയിലെന്നും ക്ഷേമമായ് വഴിനടത്തും ദേവനെ    

 Download pdf
33906796 Hits    |    Powered by Revival IQ