Search Athmeeya Geethangal

306. കാല്‍വറിയില്‍ കാണും സ്നേഹ 
കാല്‍വറിയില്‍ കാണും സ്നേഹമത്ഭുതം
വര്‍ണ്ണ്യമല്ലഹോ അതെന്‍റെ നാവിനാല്‍
 
1   പാപത്തില്‍നിന്നെന്നെ വീണ്ടെടുത്ത സ്നേഹമേ
     പാവനനിണം ചൊരിഞ്ഞ ക്രൂശിന്‍ സ്നേഹമേ
     എന്‍മനം കവര്‍ന്നു നീ അതുല്യസ്നേഹമേ
     മാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതം-
 
2   നീങ്ങിപ്പോകും പര്‍വ്വതങ്ങള്‍ കുന്നുകളിവ
     കാണുമീ പ്രപഞ്ചവും ധനം മഹിമയും
     മര്‍ത്യസ്നേഹം മാറിടും ക്ഷണത്തിലെങ്കിലും
     മാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതം-
 
3   മൃത്യുവിന്‍റെ ബന്ധനം തകര്‍ത്ത സ്നേഹമേ
     ശത്രുവിന്‍റെ ശക്തിയെ ജയിച്ച സ്നേഹമേ
     മര്‍ത്യരില്‍ മരണഭീതി നീക്കും സ്നേഹമേ
     മാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതം-
 
4   വാനമേഘേ സ്വര്‍പ്പൂരേ കരേറിപ്പോയവന്‍
     ഇന്നും എന്നും കൂടെയുള്ള നല്ല സ്നേഹിതന്‍
     എന്നെ വേഗം ആനയിക്കും സ്വര്‍ഗ്ഗഗേഹത്തില്‍
     മാറ്റമില്ലാ ദിവ്യസ്നേഹം എത്ര അത്ഭുതം-

 Download pdf
33907300 Hits    |    Powered by Revival IQ