Search Athmeeya Geethangal

93. ഭക്തിയോടെ വന്ദിച്ചിടിന്‍ ദൈവത്തെ 
Lyrics : E.I.J
‘Praise my Soul’
 
1    വിശുദ്ധിയില്‍
     ഹൃദ്യമായ് സമര്‍പ്പിപ്പിന്‍ സജീവ സ്തോത്രയാഗങ്ങള്‍
     കീര്‍ത്തിപ്പിന്‍ പ്രസ്താവിപ്പിന്‍ തന്‍നാമത്തിന്‍ മാഹാത്മ്യത്തെ
 
2   നാമല്ലോ മഹാദൈവത്തിന്‍ കാരുണ്യം രുചിച്ചവര്‍
     സത്യമായ് ഭജിപ്പാന്‍ നമ്മേപ്പോലെ ഭാരമുള്ളോരാര്‍?
     കീര്‍ത്തിപ്പിന്‍ പ്രസ്താവിപ്പിന്‍ തന്‍നാമത്തിന്‍ മാഹാത്മ്യത്തെ
 
3   കീര്‍ത്തിച്ചിടുവിന്‍ തന്‍നിത്യസ്നേഹ കാരുണ്യങ്ങള്‍ക്കായ്
     ആപത്സന്നിധിയിങ്കല്‍ ഭൃത്യര്‍ക്കേകിയ തുണയ്ക്കുമായ്
     കീര്‍ത്തിപ്പിന്‍ പ്രസ്താവിപ്പിന്‍ തന്‍നാമത്തിന്‍ മാഹാത്മ്യത്തെ
 
4   ശത്രുവിങ്കല്‍ നിന്നും നിത്യം നമ്മെ രക്ഷിച്ചിുടുന്നോന്‍
     ആലസ്യങ്ങളില്‍ തന്‍മാര്‍വ്വില്‍ വിശ്രമത്തെ നല്‍കുന്നോന്‍
     വിശ്വസ്തന്‍ വിശ്വസ്തനാം ക്രിസ്തേശുവെ പുകഴ്ത്തുവിന്‍
 
5   എന്നും മാറ്റമില്ലാത്തോനായ് വാഴും നിത്യരാജാവേ!
     സര്‍വ്വസൃഷ്ടിയേയും മുറ്റും പോറ്റും രക്ഷാകര്‍ത്താവേ!
     നിന്നെ മാത്രം നിന്നെ മാത്രം എന്നും ഞങ്ങള്‍ വന്ദിക്കും.
 
6   സ്നേഹമാം പിതാവിന്നും വാത്സല്യ രക്ഷിതാവിന്നും
     നിത്യാശ്വാസമേകിപ്പാലിക്കും വിശുദ്ധാത്മാവിന്നും
     സ്തോത്രം സ്തോത്രം സ്തോത്രം
     സ്തോത്രം സ്തോത്രം നിത്യകാലവും              

 Download pdf
33906984 Hits    |    Powered by Revival IQ