Search Athmeeya Geethangal

527. കാല്‍വറി മലമേല്‍ കാണുന്ന അന്‍പി 
1   കാല്‍വറി മലമേല്‍ കാണുന്ന അന്‍പിന്‍ സ്വരൂപനാം യേശുവേ
     നിന്മരണം കൊണ്ടെന്‍റെ പാപബന്ധനം നീ നീക്കിയല്ലോ-
 
          ഓര്‍ത്തുപാടി സ്തുതിക്കുന്നേ നാഥനേ നിന്‍ സ്നേഹത്തെ
          നിന്‍കൃപകളോര്‍ത്തെന്നും വാഴ്ത്തി വണങ്ങിടുന്നേ
 
2   കഷ്ടതകള്‍ ജീവിതത്തില്‍ ആഞ്ഞടിക്കും നേരത്തില്‍
     തുഷ്ടിയരുളും നാഥന്‍ എന്നെ ആശ്വസിപ്പിച്ചിടുന്നു-
 
3   പൂര്‍ണ്ണമായ് സമര്‍പ്പിക്കുന്നേ നാഥനേ എന്‍ജീവിതത്തെ
     നിന്‍ വചനത്താലെന്നെ എന്നും ആശീര്‍വ്വദിച്ചിടണമേ-
 
4   കാത്തുകണ്‍കള്‍ കൊതിക്കുന്നേ നാഥനേ നിന്‍ വരവിന്നായ്
     എന്നു വന്നു ചേര്‍ത്തിടും നീ എന്നെ സ്വര്‍ഗ്ഗരാജ്യേ വസിച്ചിടുവാന്‍-

 Download pdf
33906969 Hits    |    Powered by Revival IQ