Search Athmeeya Geethangal

305. കാല്‍വറി ക്രൂശില്‍ കാണും സ്നേ 
1   കാല്‍വറി ക്രൂശില്‍ കാണും സ്നേഹത്തിന്‍ പൂര്‍ണ്ണത
     ശത്രുവാം എന്നെ ദൈവം മിത്രമാക്കിയേ
     രക്തവും ചിന്തി യേശു എന്നെ രക്ഷിപ്പാനായ്
     ഈ സ്നേഹരൂപനെന്‍ ആത്മസ്നേഹിതന്‍
 
          ദു:ഖത്തില്‍ ആശ്വാസമായ് രോഗത്തില്‍ എന്‍സൗഖ്യമായ്
          ഘോരവിപത്തുകളില്‍ എന്നെ താന്‍
          ശാശ്വതഭൂജങ്ങളാല്‍ മാര്‍വ്വോടണച്ചിടും
          ഈ സ്നേഹരൂപനെന്‍ ആത്മസ്നേഹിതന്‍
 
2   ക്രിസ്തുവിന്‍ സ്നേഹമെന്നെ നിര്‍ബന്ധിക്കുന്നതാല്‍
     എന്നെത്തന്നെ വെറുത്തെന്‍ ക്രൂശെടുത്തു ഞാന്‍
     നിന്ദയും ചുമന്നുപോം പാളയത്തിന്‍ പുറം
     ഈ സ്നേഹരൂപനെന്‍ ആത്മസ്നേഹിതന്‍
 
3   തന്‍പുനരുത്ഥാനത്തിന്‍ ശക്തി ഞാന്‍ ധരിക്കുവാന്‍
     തന്‍റെ മരണത്തോടങ്ങേകീഭവിക്കുവാന്‍
     കിസ്തുവിന്‍ കഷ്ടങ്ങളില്‍ പങ്കാളിയാകുവാന്‍
     ഈ സ്നേഹരൂപനെന്‍ ആത്മസ്നേഹിതന്‍
 
4   ഒരിക്കലും ഒരിക്കലും ഞാന്‍ കൈവിടുകില്ല നിന്നെ
     ഭയപ്പെടാതെ ഞാന്‍ നിന്‍ കൂടെയുള്ളതാല്‍
     തീയില്‍കൂടി നടന്നാല്‍ നീ വെന്തുപോകുമോ
     പെരുവെള്ളങ്ങള്‍ക്കു നിന്നെ മുക്കാന്‍ കഴിയുമോ-
 
5   മുന്‍പടയായ് പിമ്പടയായ് അഗ്നിമേഘത്തൂണുകള്‍
     സൈന്യങ്ങളില്‍ അധിപന്‍ കൂടെയുള്ളതാല്‍
     യുദ്ധം യഹോവയ്ക്കുള്ളതെന്നോര്‍ത്തുകൊള്ളുക
     തന്‍സ്നേഹകൊടിക്കീഴില്‍ ആര്‍ത്തുഘോഷിക്ക-                  
 

 


 Download pdf
33907445 Hits    |    Powered by Revival IQ