Search Athmeeya Geethangal

284. കാല്‍വറി ക്രൂശില്‍ കാണുന്ന രൂപമേ! 
Lyrics : T.K.S.
കാല്‍വറി ക്രൂശില്‍ കാണുന്ന രൂപമേ!
കന്മഷക്കൂരിരുള്‍ നീക്കും പൊന്‍ദീപമേ!
എന്തു കനിവോ! സ്വന്തനിണവും
ചിന്തി മഹാമൃതിയേന്തിയതാമി-
 
1   എന്നുടെ സഖിയായി മരുവിടാ-
     നന്യരാല്‍ നിന്ദിതനായിത്തീരേണമോ?
     ആരും തുണയില്ലാതെ വലയാതഗതിയാമെന്നെ കരുതുക തന്നെ
 
2   നന്മ ചെയ്തു നടന്ന പാദങ്ങളില്‍
     വന്‍ മുറിവേകിടുന്നാണികള്‍ മുനയാല്‍
     എന്‍നടപ്പു നന്നാകുവതിന്നായൊന്നുമില്ലേയന്യമാര്‍ഗ്ഗമിതെന്യേ!
 
3   ആണികള്‍ നിജപാണി യുഗങ്ങളെ ശോണിതപൂരിതമാക്കി കാണുന്നിതാ!
     എന്‍ക്രിയകളിന്‍ വന്‍കലുഷത നീക്കുകയാണിതു നോക്കിയ ഹേതു-
 
4   മുള്‍മുടിയതുമൂലം മുറിഞ്ഞിതാ! തന്‍മുഖത്തൂടൊഴുകുന്നു തങ്കനിണം
     എന്‍നിനവിലെ തിന്മയഖിലം ശിരസ്സിലേറ്റിടുവാന്‍ മനസ്സലിഞ്ഞോനേ-
 
5   മാ മരക്കുരിശ്ശായി ബലിപീഠം വാനവനീശ്വരനായി യാഗമൃഗം
     മരത്തില്‍ തൂങ്ങുവോന്‍ ശപിക്കപ്പെട്ടവന്‍
     ലിഖിതമിതീവിധമായി നിര്‍വ്വാദം-                                                 T.K.S.
 
  1.  

 Download pdf
33907087 Hits    |    Powered by Revival IQ