Search Athmeeya Geethangal

898. കാന്തേ! നീ കേള്‍ക്ക കാ  
Lyrics : K.V.S.
എഫസോസ് സഭയോടു ,  വെളി. 2:1-7
 
കാന്തേ! നീ കേള്‍ക്ക കാമിനിമൗലേ!     
 
1   തന്‍ വലങ്കരമതില്‍ താരകളേഴും താങ്ങിക്കൊണ്ടനിശം
     തങ്കവിളക്കുകളേഴിനും നടുവേ തങ്കുന്നെന്‍ വചനം-
 
2   നിന്‍റെ പ്രവൃത്തിയും യത്നവും ദുഷ്ടരെ വിട്ടകലും പതിവും
     നിന്‍റെ സഹിഷ്ണുതാശീലവുമിന്നു ഞാന്‍ കണ്ടിരിക്കുന്നു പ്രിയേ-
 
3   കള്ളയപ്പോസ്തലര്‍ വെള്ളവേഷം ധരിച്ചുള്ളൊരു വേളയില്‍ നീ
     കള്ളരെന്നായവര്‍ തമ്മെയറിഞ്ഞുടന്‍ തള്ളിയതും സുകൃതം-
 
4   ആരുമിളകിടുമാറതിഘോരമായാഞ്ഞടിക്കും പകയി-
     ന്നാപ്പെരുങ്കാറ്റിലെന്‍ നാമവുമേന്തി നീ നിന്നതു വന്ദ്യതരം-
 
5   എങ്കിലുമൊന്നു നീയോര്‍ക്കുകയേ നിനക്കാദിയിലാദിവസം
     കൊണ്ടിരുന്നുള്ളൊരു സ്നേഹമതേവിധം ഉണ്ടോ ഇന്നു തവ?-
 
6   പേരിനനുസരിച്ചുള്ളൊരയവു തേ വന്നതില്‍ നിന്നിനിയും
     വേഗമുണര്‍ന്നു നിന്നാദ്യനടപടിക്കൊത്തു നടന്നുകൊള്‍ക-
 
7   അല്ലയെന്നാകില്‍ ഞാന്‍ വന്നു നിനക്കിപ്പോഴുള്ള പ്രകാശമതും
     അല്ലുപോലാക്കിടും നിന്‍വിളക്കിങ്ങു ഞാന്‍ പിന്‍വലിച്ചിടുമുടന്‍-
 
8   എന്‍റെ ജനങ്ങളെ കോയ് മകളെന്നപോല്‍ കാല്‍കീഴ് താഴ്ത്തിവരും
     ശുണ്ഠികളാകിയ നിക്കോലാവ്യരെ നീ വെറുക്കുന്നു ശരി-
 
9   ഞാനുമഹോ! പകയ്ക്കുന്നവരെ ജയാളികള്‍ക്കൊക്കെയും ഞാന്‍
     ദേവപറുദീസിന്‍ ജീവവൃക്ഷഫലം തിന്മാനായ് കൊടുക്കും-
 
10 യേശുവിന്നാവിയിന്നീവിധം ചൊന്നിടുന്നെപ്പെസോസ് സഭയേ!
     ആര്‍ക്കു ചെവിയുണ്ടോ ആയവനീ വചസ്സാദരാല്‍ കേട്ടിടട്ടെ-

 Download pdf
33907250 Hits    |    Powered by Revival IQ