Search Athmeeya Geethangal

985. കാത്തു കാത്തേകനായ് നിന്‍ 
Lyrics : P.D.J.
1   കാത്തു കാത്തേകനായ് നിന്‍ വരവോര്‍ത്തു ഞാന്‍
     നാളെത്ര നീക്കിയെന്‍ യേശുദേവാ
     കാണും പ്രപഞ്ചമോ മാറുമെന്നാകിലും മാറാത്ത വാക്കു നീ തന്നതല്ലോ-
 
2   സംസാരസാഗരേ നീന്തി നീന്തി ഞാന്‍
     സന്താപത്താലുഴന്നീടുന്നയ്യോ സന്തോഷമേകുവാന്‍
     നിന്‍കൂടെ വാഴുവാന്‍ സൗന്ദര്യ പൊന്‍മുഖം കണ്ടിടുവാന്‍-
 
3   സ്വന്തമായൊന്നുമേ കാണുവാനില്ലിതില്‍
     സ്വന്തമായ് മിത്രരും അന്ത്യസമയമേ പിന്തിരിഞ്ഞീടുമാ ശോകരംഗം-
 
4   ആശ്വാസമേകുക വിശ്വാസനായക നശ്വരനാടകമാണീ ലോകം
     ആശിഷമേകുക എന്‍ശ്വാസം പോംവരെ
     നിന്‍ഗാനം പാടുവാന്‍ ശക്തി നല്‍ക-               

 Download pdf
33906954 Hits    |    Powered by Revival IQ