Lyrics : K.A.Aരീതി: സ്തുതിപ്പിന് സ്തുതിപ്പിന് ദൈവ
കാത്തിരിക്കുന്നു ഞാന്‍ പ്രാണേശനേശുവിന്
കാഹളനാദം മുഴക്കിയെഴുന്നെള്ളും
കാര്മേഘമണ്ഡലം മാറി മറഞ്ഞിടും
കാഴ്ച ഞാന്‍ കാണ്മാന് കൊതിച്ചിടുന്നു
1 മന്നില്‍ മനോഹരം ചില്ലിട്ട കൊട്ടാരം ഒന്നിലും എന്മനം ശാന്തികാണാ
മന്നനെ നീയിങ്ങു വന്നല്ലാതെന്നുടെ ഖിന്നത തീരുകില്ലീയുലകില്-
2 ഇന്നത്തെ സന്ധ്യമയങ്ങിടും മുമ്പഹോ വന്നെത്തും എന്നേശു വാനമേഘേ
എന്നതാണെന്നുമെന്നാശയിപ്പാരിതില് എന്നുമുണരും പുലരിതോറും-
3 പാരിലെ ക്ലേശങ്ങളോടി മറയുമ്പോള്‍ പാവന ചിന്തയില്‍ മുങ്ങിടുമ്പോള്‍
താവകസ്നേഹത്തിന് ചൂടെന്നിലേറുന്ന തന്സവിധേയോടിയെത്തിടുവാന്
4 എത്രയോ വേഗം ഗമിക്കുന്ന യാമങ്ങള്‍ അത്ര വലുതായുള്ളാശയതാല്
മിത്രമായെത്തുമെന്നേശുവിന് കാലൊച്ച മാത്രമെന്‍ കാതില്‍ മുഴങ്ങിടട്ടെ-
![](images/PDF.gif)
Download pdf