Search Athmeeya Geethangal

652. കാത്തിടുവാന്‍ കര്‍ത്തനുണ്ട് കരു 
Lyrics : J.S.
കാത്തിടുവാന്‍ കര്‍ത്തനുണ്ട് കരുതലുള്ളോന്‍ കൂടെയുണ്ട്
കരുത്തോടു നടത്തിടും മരുയാത്രയില്‍-എന്നും
 
1   കലങ്ങുന്നതെന്തിന്നായ് കരയുന്നതെന്തിന്നായ്
     കനിവുള്ളോന്‍ കൃപയുള്ളോന്‍ കാവലുണ്ടല്ലോ -നിത്യം
 
2   ഭാരങ്ങള്‍ ഏറുമ്പോള്‍ പരിഭവം കാണുമ്പോള്‍
     ഭയം വേണ്ട ജയം നല്‍കാന്‍ വീരനായുണ്ട്-കര്‍ത്തന്‍
 
3   തകരുന്നതെന്തിന്നായ് തളരുന്നതെന്തിന്നായ്
     താതനെന്നെ വിലയമായ് പുലര്‍ത്തിടുമേ-ശക്തന്‍
 
4   വീണ്ടും താന്‍ വന്നിടും ജയക്കൊടി വീശിടും
     വിനയമായ് കാത്തിരിക്കാം തീരുമോ ഭാരം-തോരും കണ്ണുനീരെല്ലാം- J.S

 Download pdf
33907276 Hits    |    Powered by Revival IQ